ലോകം ഇന്ന് ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുന്നു ; ഇത് ഓരോ പൗരന്റെയും വിജയം : പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്ത് നൂറ് കോടി പേർക്ക് വാക്സിൻ നൽകാനായത് ഓരോ പൗരന്റെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഈ നേട്ടം നവഭാരതത്തിന്റെ പ്രതീകമാണ്. അതിനാൽ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഏത് പ്രതിസന്ധിയും നേരിടാൻ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. നൂറ് കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തിൽ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യ കോവിഡിനെ തോൽപിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരുണ്ടായിരുന്നു. ഈ നേട്ടം അവർക്കുള്ള മറുപടിയാണ്. ഈ കോവിഡ് മഹാമാരിയെ ഇന്ത്യ തോൽപിക്കുക തന്നെ ചെയ്യും.

ഇന്ത്യയുടെ നേട്ടങ്ങൾ ലേകരാജ്യങ്ങൾ അംഗീകരിക്കുന്നു. ലോകം ഇന്ത്യയെ ഫാർമ ഹബ്ബായി പരിഗണിക്കുകയാണ്. ഏത് കഠിനമായ പ്രതിബന്ധങ്ങളും രാജ്യത്തിന് മറികടക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ തുല്യത പാലിക്കാൻ നമുക്ക് സാധിച്ചു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വാക്സിൻ ലഭ്യമാക്കാനായി. വിഐപി സംസ്കാരത്തെ പൂർണമായും അകറ്റിനിർത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാക്സിനെതിരായ പ്രചരണങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയായി നിൽക്കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹാമാരിയെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ചിലരുടെ സംശയത്തിനുള്ള മറുപടിയാണ് ഈ നേട്ടം. മഹാമാരിയെ ഇന്ത്യ തോൽപ്പിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. വിളക്കുകത്തിക്കാൻ പറഞ്ഞപ്പോൾ ചിലർ പുച്ഛിച്ചു. എന്നാൽ വിളക്കു കത്തിച്ചപ്പോൾ രാജ്യത്തിന്റെ ഒരുമയാണ് അന്ന് തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....