പ്ലസ് ​വണ്‍ സീറ്റ്​ പ്രതിസന്ധി ; എം.എസ്​.എഫ്​ കാസര്‍കോട് കളക്​ടറേറ്റി​ലേക്ക്​ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്​ : ജില്ലയിലെ പ്ലസ് ​വണ്‍ സീറ്റ്​ പ്രതിസന്ധി പരിഹരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എം.എസ്​.എഫ്​ കളക്​ടറേറ്റി​ലേക്ക്​ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്​ ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന്​ പ്രവര്‍ത്തകര്‍ റോഡ്​ ഉപരോധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മില്‍ പ്രദേശത്ത്​ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്​ഥ. പത്താംതരം പാസായ മുഴുവന്‍ പേര്‍ക്കും പ്ലസ് ​വണ്‍ സീറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ എം.എസ്.എഫ് ജില്ല കമ്മിറ്റിയാണ്​ മാര്‍ച്ച്‌​ നടത്തിയത്​. ആയിരത്തോളം പേര്‍ പ​ങ്കെടുത്ത മാര്‍ച്ച്‌​ കലക്​ടറേറ്റിന്​ മുന്നില്‍ പോലീസ്​ തടഞ്ഞു.

തുടര്‍ന്ന്​ സമരക്കാരില്‍ ചിലര്‍ ബാരിക്കേഡിലേക്ക്​​ തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ, പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന്​ പോലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌​ സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. മുസ്​ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെത്തിയാണ്​ പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്​. മാര്‍ച്ച്‌​ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്‍റ്​ അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഹരിത സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഷാഹിദ റാഷിദ്, അസ്ഹറുദ്ദീന്‍ മണിയനോടി, സഹദ് അംഗഡിമൊഗര്‍, നഷാത്ത് പരവനടുക്കം, ജാബിര്‍ തങ്കയം, റംഷീദ് തോയമ്മല്‍, സിദ്ദീഖ് മഞ്ചേശ്വര്‍, സലാം ബെളിഞ്ചം, അഷ്‌റഫ് ബോവിക്കാനം, താഹ തങ്ങള്‍, റഹീം പള്ളം തുടങ്ങിയവര്‍ നേ​തൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...