Monday, March 10, 2025 6:55 pm

28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണ ; കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അംഗങ്ങളുടെ പുനഃസംഘടന പട്ടികയില്‍ 28 പുതുമുഖങ്ങളെ ഉള്‍പെടുത്താന്‍ ധാരണയായി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗം ചേര്‍ന്നാണ് പട്ടിക സംബന്ധിച്ച്‌ ധാരണയിലെത്തിയിരിക്കുന്നത്. പുതുക്കിയ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്നതാണ്.

ഏകദേശം 25 ശതമാനം പുതിയ ആളുകളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നേതൃത്വവും ഗ്രൂപ്പുകളും നേരത്തെ ധാരണയിലെത്തിയിരുന്നു. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിത പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാറ്റം വരുത്തിയത്. ഈ മാസം 24, 25 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ചിന്തന്‍ ശിബിര്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ഭാരവാഹിയോഗം ഇന്ന് ചേരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കഴകക്കാരന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജോലി ചെയ്യണം : മന്ത്രി വി എന്‍ വാസവന്‍

0
തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍...

പരുന്തുംപാറയിലെ റിസോർട്ടിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി

0
ഇടുക്കി: പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു...

നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സിയുടെ ഉപവാസ സത്യാഗ്രഹം...

0
പത്തനംതിട്ട : എ.ഡി.എം നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം...

മയക്കുമരുന്നിനെതിരെ എക്സൈസിന്റെ മിന്നലാക്രമണം ; 5 ദിവസത്തിൽ 360 കേസ് 368 അറസ്റ്റ്, 81.13...

0
തിരുവനന്തപുരം : മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസിന്റെ ‘OPERATION CLEAN...