കണ്ണൂർ: കേരളത്തിലേത് കമ്മീഷൻ സർക്കാരാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ വിമർശനം. കെ റെയിൽ, ജലപാത എല്ലാം കമ്മീഷൻ അടിച്ചെടുക്കാനുള്ള പദ്ധതികളാണ്. എന്ത് നിർമാണം നടത്തിയാലും സർക്കാർ കമ്മീഷൻ പറ്റുമെന്നും സുധാകരൻ ആരോപിച്ചു. സർക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും കേന്ദ്രവും അനിയൻ ബാവ ചേട്ടൻ ബാവ പോലെയാണ്.
യുപിഎ സർക്കാർ ഉണ്ടാക്കിയതെല്ലാം ബി.ജെ.പി സർക്കാർ വിറ്റ് തുലയ്ക്കുന്നു. കേരളത്തിലും അതുപോലെയാണ്. എല്ലാം അഴിമതിയാണ്. മുട്ടിൽ മരംമുറി അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയിലേക്ക് എത്തും. തെളിവുകൾ മാധ്യമങ്ങളുടെ പക്കൽ ഉണ്ടെന്നറിയാം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക് പിന്നിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തി. കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോ? നാല് വർഷം കൊണ്ടുനടന്ന സ്വപ്‍ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നു എന്നും സുധാകരൻ അഭിപ്രായപ്പെട്ടു.