കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചയാള്‍ ദേഹത്ത് ഡീസലൊഴിച്ച്‌ തീകൊളുത്തി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചയാള്‍ ദേഹത്ത് ഡീസലൊഴിച്ച്‌ തീകൊളുത്തി മരിച്ചു. പള്ളിമണ്‍ കാഞ്ഞിരത്തിങ്കല്‍ രഘുസദനത്തില്‍ രഘുനാഥന്‍ പിള്ള (55) യാണ് മരിച്ചത്. ലൈസന്‍സില്ലാതെ ബൈക്കോടിച്ച്‌ അപകടത്തില്‍പ്പെട്ട് സഹയാത്രികന്‍ മരിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ രഘുനാഥന്‍ പിള്ളയ്ക്ക് സമന്‍സ് ലഭിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

വീട്ടുകാരെ മുറിക്കുള്ളിലാക്കി കതകടച്ചശേഷം മുറ്റത്തിറങ്ങി ദേഹത്ത് തീ കൊളുത്തുകയായിരുന്നു. ഉടന്‍തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചികില്‍സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. മലേവയല്‍ മേലേവിള പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു.

മൂന്നു വര്‍ഷം മുമ്പ് രഘുനാഥന്‍ പിള്ള ഓടിച്ച ബൈക്ക് മറിഞ്ഞ് പിന്‍സീറ്റിലിരുന്ന ബന്ധു മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ ഒരാഴ്ച്ച മുന്‍പ് സമന്‍സ് ലഭിച്ചു. അന്നുമുതല്‍ അദ്ദേഹം ദുഃഖിതനായിരുന്നെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ : രമണി അമ്മ. മക്കള്‍: രശ്മി, രേഷ്മ. മരുമക്കള്‍: അഭിലാഷ്, അജീഷ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...