തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയ്ക്കായി കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഒക്ടോബര്‍ എട്ടിന് ഡല്‍ഹിയിലേക്ക് പോകും. 9,10 തീയതികളിലായിട്ടായിരിക്കും ഇതുസംബന്ധിച്ച ചര്‍ച്ച ദില്ലിയില്‍ നടക്കുക. പുനഃസംഘടന ഒക്ടോബര്‍ 10 നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ആലോചന.
സംസ്ഥാന കോണ്‍ഗ്രസില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചിരുന്നു. പുനഃസംഘടനയിലടക്കം എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കെപിസിസി നേതൃത്വത്തിന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയ നടപടിയില്‍ നിന്ന് ഹൈക്കമാന്‍ഡ് പിന്നോട്ട് പോകാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.