ശബരിമലയെ കുറിച്ച്‌ മോന്‍സണ്‍ മാവുങ്കലിന്‍റെ കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന രേഖ സര്‍ക്കാര്‍ പരിശോധിക്കണം പന്തളം കുടുംബം

For full experience, Download our mobile application:
Get it on Google Play

പന്തളം : ശബരിമലയെക്കുറിച്ച്‌ മോന്‍സണ്‍ മാവുങ്കലിന്റെ കയ്യിലുണ്ടെന്ന് അവകാശപ്പെടുന്ന രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കുടുംബം. ശബരിമല മൂന്നര നൂറ്റാണ്ടു മുമ്പ്  ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നതിന്റെ രേഖ തന്റെ കയ്യിലുണ്ടെന്നായിരുന്നു മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്. യുവതീപ്രവേശന വിവാദ സമയത്ത് ഇത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. മോന്‍സന്റെ  തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവരുന്ന സാഹചര്യത്തിലാണ് രേഖ പരിശോധിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതിസംഘം പ്രസിഡന്റ്  ശശികുമാര വര്‍മ്മ രംഗത്തെത്തിയത്.

തന്റെ കയ്യിലുള്ള രേഖയ്ക്ക് 350 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു മോന്‍സന്റെ  അവകാശവാദം. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച്‌ ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനമുണ്ടായി. മോന്‍സന്റെ  തട്ടിപ്പുകള്‍ പുറത്തുവന്നതോടെയാണ് രേഖ പരിശോധിക്കാന്‍ പന്തളം കുടുംബം ആവശ്യപ്പെട്ടത്.

പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകള്‍ക്കും പണം അനുവദിച്ച്‌ ‘ചവരിമല’ കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്ബോല തിട്ടൂരമാണ് ഇതെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. യുവതീപ്രവേശന വിലക്ക് സംബന്ധിച്ച്‌ രേഖയില്‍ ഒന്നും പറയുന്നില്ലെന്നും വ്യാഖ്യാനമുണ്ടായി. രാജമുദ്രയുള്ള രേഖയാണിതെന്നാണ് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നത്.

പരിശോധനയില്‍ രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ശശികുമാര വര്‍മ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...