വീഡിയോ സന്ദേശത്തിന് കാമ്പുള്ള പ്രതികരണങ്ങൾ ; യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള സർക്കാരിന്റെ നടപടികളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിനും കാമ്പുള്ള നിർദേശങ്ങൾക്കും യുവാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”നന്ദി സുഹൃത്തുക്കളേ. ഇന്നലെ രാത്രി നിങ്ങളുമായി സംവദിക്കാൻ എനിക്ക് അവസരം ലഭിച്ചു. വീഡിയോയോട് നിങ്ങൾ പ്രതികരിച്ച രീതിക്കും അയച്ചുതന്ന മികച്ച നിർദേശങ്ങൾക്കും എല്ലാവർക്കും നന്ദി. എന്നോടുള്ള നിങ്ങളുടെ സ്‌നേഹം നിലനിൽക്കും, നമ്മുടെ ബന്ധം കൂടുതൽ ശക്തമാകും. നന്ദി സുഹൃത്തുക്കളേ…” – പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയത്.

ചോദ്യപേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ഏറെ സങ്കടകരമാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി നടപടികൾ സ്വീകരിച്ചതെന്നും വ്യാഴാഴ്ച രാത്രി പങ്കുവെച്ച വീഡിയോയിൽ മോദി പറഞ്ഞു. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടാതിരിക്കുക എന്നതായിരുന്നു തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം. ഉടനടി പരീക്ഷകൾ നടത്തുക എന്നത് വളരെ പ്രധാനമായിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുന്നതിനുള്ള നിർദേശം ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനത്തിനു വ്യാജ പിഎംഒ ഉദ്യോഗസ്ഥൻ ; രേഖകൾ നിർമിച്ചത് ചാറ്റ് ജിപിടി...

0
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈ സന്ദർശനത്തിനു മുന്നോടിയായി ജിയോ വേൾഡ്...

ആര്യനാട് പെയിന്റിങ് തൊഴിലാളിയുടെ കൊലപാതകം : നാല് സുഹൃത്തുക്കൾ അറസ്റ്റിൽ

0
തിരുവനന്തപുരം: ആര്യനാട് കുളപ്പടയ്ക്ക് സമീപം പെയിന്റിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ...

ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം ; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ ;...

0
റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്'...

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...