കെപിസിസി പുനഃസംഘടന ; പത്തനംതിട്ടയിൽ നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ തുടരണമെന്ന് ആന്റോ ആന്റണി എംപി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെപിസിസി പുനഃസംഘടനയിൽ ഡൽഹി കേരള ഹൗസിൽ നിർണായകമായ കൂടിക്കാഴ്ച തുടരുന്നു. കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തുകയാണ്. പത്തനംതിട്ടയിൽ നിലവിലെ ഡിസിസി പ്രസിഡന്റ് തുടരണമെന്നാണ് ആന്റോ ആന്റണി എംപി മുന്നോട്ട് വെക്കുന്നത്. സതീഷ് കൊച്ചുപറമ്പലിനാണ് എംപിയുടെ പിന്തുണ. കെപിസിസി പുനഃസംഘടന ചർച്ചകളിൽ ഒരുവിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം അധ്യക്ഷന്മാരെ മാറ്റരുതെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനും ആവശ്യപ്പെട്ടു. എറണാകുളത്ത് ഷിയാസ് തുടരട്ടെയെന്ന് ഹെെബി ഈഡൻ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നത്. പുനഃസംഘടന ചർച്ചകളിൽ അതൃപ്തിയുള്ള കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവർ ഇന്നലെ പ്രത്യേക യോഗം ചേർന്നിരുന്നു. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽ കുമാർ എന്നിവർ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഒമ്പത് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...