കെ.പി.സി.സി പുന:സംഘടന ഉടന്‍ ; ഗ്രൂപ്പ് വീതംവയ്പ് ഒഴിവാക്കാന്‍ കേന്ദ്രനേതാക്കള്‍ കേരളത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലേക്ക്. ഗ്രൂപ്പ് വീതംവയ്പ്പ് ഒഴിവാക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കത്തിന്റെ ഭാഗമായാണ് നേതാക്കളുടെ വരവ്. എ.ഐ.സി.സി സെക്രട്ടറിമാരായ പി.വിശ്വനാഥന്‍, ഐവാന്‍ ഡിസൂസ, പി.വി മോഹന്‍ കുമാര്‍ എന്നിവര്‍ കേരളത്തിലെത്തും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ അറിയിച്ചത്. ജൂലൈ 31 വരെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

കെ.പി.സി.സി ഭാരവാഹികല്‍ക്കൊപ്പം ഡിസിസികള്‍ക്ക് പുതിയ നേതൃത്വത്തെയും പുതിയ ബ്ലോക്ക് ഭാരവാഹികളെയും തീരുമാനിക്കും. കെ.പി.സി.സിക്ക് 51 അംഗ സമിതി മതിയെന്ന് നേരത്തേ രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമെടുത്തിരുന്നു. അടുത്തമാസം പകുതിയോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....