കോട്ടയം : കെ.പി.സി.സിയുടെ പുതിയ റിപ്പോര്‍ട്ടില്‍ ജോസഫ് ഗ്രൂപ്പിന് അതൃപ്തി. ജോസ് വിഭാഗത്തെ പിന്തുണച്ചുള്ള റിപ്പോര്‍ട്ടില്‍ ആണ് കടുത്ത അതൃപ്തി. വേണ്ടത്ര വോട്ട് നേടാന്‍ ജോസഫ് ഗ്രൂപ്പിന് സാധിച്ചില്ലെന്നും ജോസ് പക്ഷം മുന്നണിക്ക് പുറത്ത് പോയത് ദോഷം ചെയ്തെന്നും ആണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ജോസഫ് ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ യുഡിഎഫിനൊപ്പം നിന്ന പാര്‍ട്ടിയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്നാണ്. തെരഞ്ഞെടുപ്പ് പരാജയം പഠിച്ച കോണ്‍ഗ്രസ് സമിതിയുടെ കണ്ടെത്തല്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ കൊഴിഞ്ഞുപോക്ക് മധ്യതിരുവിതാംകൂറില്‍ പരാമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. സംഘടനാ സംവിധാനം ജോസഫ് ഗ്രൂപ്പിന് പലയിടത്തും ഇല്ലായിരുന്നുവെന്ന വിമര്‍ശനമാണ്. തങ്ങളുടെ ശക്തി കൊണ്ടാണ് മാണി ഗ്രൂപ്പിന്‍റെ തട്ടകങ്ങളായ പാലയും കടുത്തുരുത്തിയും നിലനിര്‍ത്താന്‍ കഴിഞ്ഞതും മൂവാറ്റുപ്പുഴ പിടിച്ചെടുത്തതുമെന്നാണ് ജോസഫ് ഗ്രൂപ്പിന്‍റെ വാദം.