ലാ​ബു​ക​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്​​ത കോ​വി​ഡ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ; പ​രാ​തി പ​റ​ഞ്ഞ​തി​ന് പോ​ലീ​സ് പീ​ഡ​നം

For full experience, Download our mobile application:
Get it on Google Play

പ​ള്ളു​രു​ത്തി : കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മാ​സ​ത്തെ ക്വാ​റ​ന്‍​റീ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ പരിശോധന ഫ​ലം വീ​ണ്ടും പോ​സി​റ്റി​വ്. സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് മ​റ്റൊ​രു ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വും. പ​ള്ളു​രു​ത്തി നമ്പ്യാ​പു​രം റോ​ഡി​നു സ​മീ​പം താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​നാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​ള്ളു​രു​ത്തി മ​രു​ന്നു ക​ട​യി​ലെ സ്വ​കാ​ര്യ പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ല്‍ ഇ​വ​ര്‍ ആ​ന്‍​റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 15 മി​നി​റ്റി​ന​കം സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും റി​സ​ല്‍​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ പോ​സി​റ്റി​വ് എ​ന്ന അ​റി​യി​പ്പാ​ണ് വീ​ട്ടു​കാ​രെ ഞെ​ട്ടി​ച്ച​ത്. വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വ് ലാബി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും ഇ​വ​ര്‍ അ​ഭി​പ്രാ​യ​ത്തി​ല്‍ ഉ​റ​ച്ചു നി​ന്നു. തു​ട​ര്‍​ന്ന് തോ​പ്പും​പ​ടി​യി​ലെ ലാ​ബി​ലെ​ത്തി വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​വു​ക​യാ​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​ശ്വാ​സ​മാ​യ​താ​യി വീ​ട്ട​മ്മ പ​റ​ഞ്ഞു.

ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ഫ​ല​വു​മാ​യി പ​ള്ളു​രു​ത്തി​യി​ലെ ലാ​ബി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ട്ട​മ്മ​യു​ടെ ഭ​ര്‍​ത്താ​വി​നു നേ​രെ ത​ട്ടി​ക്ക​യ​റി​യെ​ന്നും ലാ​ബ് ഉ​ട​മ പ​ള്ളു​രു​ത്തി പോ​ലീ​സി​ല്‍ വ്യാ​ജ പ​രാ​തി ന​ല്‍​കി ഇ​ദ്ദേ​ഹ​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം പോലീ​സ് സ്​​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. ഉ​ന്ന​ത രാ​ഷ്​​ട്രീ​യ നേ​താ​വിന്റെ കൂ​ട്ടാ​ളി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലാ​ണ് പ​ള്ളു​രു​ത്തി​യി​ലെ ലാ​ബ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് കു​ടും​ബം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...