ഇഡ്ഡലിക്കൊപ്പം സാമ്പാർ തികഞ്ഞില്ല ; കണ്ണൂർ ജയിലിൽ സഹതടവുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സാമ്പാർ കൂടുതൽ നൽകാത്ത വിരോധത്തിൽ സഹതടവുകാരനെ സ്റ്റീൽ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ശിക്ഷാതടവുകാരനായ അമ്പലവയൽ പോത്തുകെട്ടിയിലെ രാമൻകുട്ടി (56) ക്കാണ് പരിക്കേറ്റത്. അതേ ബ്ലോക്കിലെ തടവുകാരനായ കിരൺരാജ് ഷെട്ടിയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാവിലെ 6.40-ഓടെയാണ് സംഭവം. ഇഡ്ഡലിയുടെ കൂടെ കൂടുതൽ സാമ്പാർ വേണമെന്ന് പ്രഭാതഭക്ഷണം വിളമ്പുന്ന രാമൻകുട്ടിയോട് കിരൺരാജ് ആവശ്യപ്പെട്ടു. എന്നാൽ എല്ലാ തടവുകാർക്കും തുല്യമായ രീതിയിൽ മാത്രമേ കറി വിളമ്പാൻ പാടൂള്ളൂവെന്നാണ് നിർദേശമെന്ന് രാമൻകുട്ടി പറഞ്ഞു. അതിൽ പ്രകോപിതനായ പ്രതി പിടിച്ചുതള്ളി സ്റ്റീൽഗ്ലാസുകൊണ്ട് നെറ്റിയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് മുറിവേറ്റ രാമൻകുട്ടി ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു ; വീടുവിട്ടിറങ്ങിയ 15-കാരനെ ഡൽഹിയിൽ കണ്ടെത്തി

0
മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ...

കാശിക്ക് പോയ ശിവസൂര്യയെ കണ്ടെത്താനാവാതെ പോലീസ്

0
കണ്ണൂർ: ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട് വിട്ടിറങ്ങിയ പതിനേഴുകാരൻ...

പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കൊല്ലം : പെരിനാട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന...

നീലേശ്വരത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി....