കെപിസിസി ആസ്ഥാനത്തെ വാട്ടര്‍ ചാര്‍ജ് ബില്‍ 1.78 ലക്ഷം രൂപ ; അമിതബില്ല് പരിശോധിക്കണം – നേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി ആസ്ഥാനത്തെ വാട്ടര്‍ ചാര്‍ജ് ബില്‍ 1.78 ലക്ഷം രൂപ. അമിതബില്ലാണെന്നും പരിശോധിക്കണമെന്നും കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ജലഅഥോറിറ്റി എംഡിയ്ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍കാല ബില്ലുകള്‍ പരിശോധിച്ച്‌ വിഷയത്തില്‍ നടപടിയെടുക്കാനാണ് മന്ത്രി നിര്‍ദേശിച്ചതെന്നാണു വിവരം.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ ജലം ഉപയോഗിച്ചതിന്റെ ബില്ലാണ് കഴിഞ്ഞ മാസം 25 ന് ജലഅതോറിറ്റി കെപിസിസി ഓഫീസില്‍ നല്‍കിയത്. മുന്‍ മാസങ്ങളിലെ കുടിശിക ഉള്‍പ്പെടെ 1,78,270 രൂപ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും പിഴയില്ലാതെ ഈ മാസം 25 നകവും, പിഴയോടെ അടുത്ത മാസം എട്ടിനകവും ബില്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ചാണ് നേതാക്കള്‍ മന്ത്രിയോടു പരാതിപ്പെട്ടത്.

കെപിസിസി ഓഫീസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്നും ബില്‍ ഉയര്‍ന്നതു സംബന്ധിച്ച പരാതിപ്പെട്ടതിനെ തുടര്‍ന്ന് 6,585 രൂപ കുറച്ചു നല്‍കിയിട്ടും വാട്ടര്‍ ബില്‍ അടച്ചില്ലെന്നും ജലഅഥോറിറ്റി പറഞ്ഞു. രണ്ടു മാസത്തേക്ക് ശരാശരി 40,000 മുതല്‍ 50,000 രൂപ വരെയാണ് കെപിസിസി ഓഫിസിലെ വാട്ടര്‍ ബില്‍. ഗാര്‍ഹികേതര കണക്ഷന്‍ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പിഴ കൂടുതലാണെന്നും ഇതാണ് ബില്‍ തുക കൂടാന്‍ കാരണമായതെന്നും ജലഅഥോറിറ്റി വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...