തിരുവനന്തപുരം : ബലാത്സംഗ കേസിൽ കുറ്റാരോപിതനായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കെ.പി.സി.സിയുടെ അന്ത്യശാസനം. ഈ മാസം 20നകം വിശദീകരണം നൽകണമെന്നാണ് എൽദോസ് കുന്നപ്പിള്ളിയോട് കെ.പി.സി.സി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിലാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
നിലവിൽ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. ഫേസ്ബുക്കിൽ പോസ്റ്റിട്ടതല്ലാതെ മറ്റു വിവരങ്ങളില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റിനുള്ള മുന്നൊരുക്കം ആരംഭിച്ചത്. ജനപ്രതിനിധിയായതിനാൽ തുടർ നടപടി അറിയിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ അറസ്റ്റിന് അനുമതി വേണ്ടെന്നായിരുന്നു സ്പീക്കർ എ.എൻ ഷംസീറിന്‍റെ പ്രതികരണം.