തിരുവനന്തപുരം: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് പദവി ഒഴിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സ്ഥാനമൊഴിയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. ബെന്നി ബഹനാനും കെ. മുരളീധരനും രാജിവെക്കാനുള്ള കാരണം അറിയില്ല. രാജി വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹനാന്‍ എം.പിയും കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ. മുരളീധരന്‍ എം.പി കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും കെ. സുധാകരനും കെ.പി.സി.സി പദവികള്‍ ഒഴിയണമോ വേണ്ടയോ എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.