കോവിഡ് വ്യാപനo : സര്‍ക്കാര്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ വീണ്ടും സര്‍വ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കാണ് യോഗം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നിയന്ത്രണനടപടികള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്.

ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. വരുംദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം 10,000ത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ലോക്ഡൗണിലേക്ക് പോകണമോയെന്നതും ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ ലോക്ഡൗണ്‍ എന്ന ആശയത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായേക്കില്ലെന്നാണ് സൂചന.

മിക്ക ജില്ലകളിലും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവിമാര്‍, ഡി.ജി.പി, ആരോഗ്യ വിദഗ്ധര്‍ തുടങ്ങിയവരാണ് യോഗത്തില്‍ സംബന്ധിക്കുക.

പൊതുഗതാഗതം നിരോധിക്കണമെന്നും സ്വകാര്യ വാഹനയാത്ര നിയന്ത്രിക്കണമെന്നും സര്‍ക്കാരിനോട് തിരുവനന്തപുരം ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്നും, ജില്ലയിലെ രണ്ട് താലൂക്കുകള്‍ അടച്ചിടണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നതായും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങളുള്ള പ്രത്യക്ഷസമരങ്ങള്‍ അവസാനിപ്പിക്കുന്നതായി യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...