എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഫുക്കറ്റ്-ഡല്‍ഹി വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്തയുടനെ പരിക്കേറ്റവരെ വിമാനത്താവള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കികയും ചെയ്തിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കിയെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്കാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും.

പൂര്‍ണമായും അന്വേഷണങ്ങളോട് സഹകരിക്കുകയും ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇത് ഇപ്പോള്‍ വൈറലാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ കാബിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. യാത്ര തുടങ്ങി ഒന്നരമണിക്കൂറിന് ശേഷമാണ് സംഭവമുണ്ടായതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. വിമാനം ആകാശച്ചുഴിയില്‍ പെടുന്ന സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. വിമാനത്തിലെ ഭൂരിപക്ഷം യാത്രക്കാരേയും ആകാശച്ചുഴി ബാധിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിമാനത്തിലെ യാത്രക്കാര്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...