വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണ സമിതിയും മല്ലപ്പള്ളി താലൂക്ക് ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയും സംയുക്തമായി ചേര്‍ന്ന യോഗം തീരുമാനിച്ചു. ശുചീകരണ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുവാനും പകർച്ച വ്യാധികൾ വ്യാപിക്കാതിരിക്കുവാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്യാമ്പുകളിൽ പോകാതെ വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്ക് പ്രത്യേക ശ്രദ്ധ നല്‍കും.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമ മാക്കുവാനും തീരുമാനിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ശോശാമ്മ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എബി മേക്കരിങ്ങാട്ട്, മല്ലപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.ജി സാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമതി അധ്യക്ഷരായ ലൈല അലക്സാണ്ടർ, മുഹമ്മദ്‌ ഇസ്മായിൽ, അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, എ.ഡി ജോൺ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി.പി മാത്യു, ഷിനി കെ.പിള്ള, ധന്യമോൾ ലാലി, പഞ്ചായത്ത്‌ അംഗം മിനികുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സാം കെ.സലാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദിനി സി.എസ്., ഹോസ്പിറ്റൽ മാനേജ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...