പത്തനംതിട്ട : കേരളാ പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ ഭക്ഷണ പൊതികളും മാസ് ക്കുകളും വിതരണം ചെയ്തു.
പത്തനംതിട്ട ഡിവൈഎസ്പി കെ സജീവിന് ആദ്യഘട്ടമായി 100 മാസ്ക്കുകൾ സംസ്ഥാന വനിതാ ചെയർപേഴ്സൺ ജയശ്രീ ജ്യോതി പ്രസാദ് ജില്ലാ സെക്രട്ടറി വി ജി കിഷോർ എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് നഗരത്തിലെ അതിഥി തൊഴിലാളികൾക്ക് മാസ്ക്കുകൾ കെട്ടി കൊടുക്കുകയും അവർക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്യുകയും ചെയ്തു. വെട്ടൂർ ജ്യോതി പ്രസാദ്, നഹാസ് പത്തനംതിട്ട എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
വരും ദിവസങ്ങളിലും ഭക്ഷണ പൊതികളും മാസ്ക്കുകളും സൗജന്യമായി വിതരണം ചെയ്യുമെന്ന് ജയശ്രീ ജ്യോതി പ്രസാദ് പറഞ്ഞു.