Saturday, April 19, 2025 10:01 am

പാര്‍ട്ടിയും ജോസഫ് വാഴക്കനും ചതിച്ചു ; കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് നേതാവ് കെ.ആർ. രാജൻ ഇടതുമുന്നണിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : ജോസഫ് വാഴക്കനും കോൺഗ്രസും ചതിച്ചു. കാഞ്ഞിരപ്പള്ളിയിൽ ഡോ. ജയരാജിനെതിരെ മൽസരിക്കുവാൻ യൂഡിഎഫ് പരിഗണിച്ചിരുന്നയാളും എൻഎസ്എസിന്റെ മാനവ വിഭവ ശേഷി വകുപ്പ് മേധാവിയുമായിരുന്ന കെ.ആർ. രാജൻ ഇടതുപക്ഷത്തേക്ക്.

കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റും യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറിയും, സാമൂഹ്യ പ്രവർത്തകനുമായ കെ.ആർ. രാജൻ, എൻ.സി.പി.യിൽ ചേർന്ന് പി.സി.ചാക്കോയ്‌ക്കൊപ്പം ഇടതു ജനാധിപത്യ മുന്നണിയിൽ പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

ജനാധിപത്യം നഷ്ടപ്പെട്ട് ഗ്രൂപ്പുകളികളിൽ ജനക്ഷേമം മറന്ന കോൺഗ്രസ്സിന് ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാനാവില്ലെന്നും നാടിന്റെ വികസനവും ജനക്ഷേമകരമായ പ്രവർത്തനങ്ങളും  വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ വളർച്ചയും മുമ്പോട്ടു കൊണ്ടുപോകുവാൻ കേരളത്തിൽ തുടർ ഭരണം ആവശ്യമാണെന്നതുമാണ് എൽ.ഡി.എഫിൽ ചേരാൻ കാരണമായി പറഞ്ഞത്. എൽഡിഎഫ് ചേർന്ന് ഡോ. ജയരാജിന്റെ വിജയത്തിനായി കെ.ആര്‍  രാജൻ പ്രവർത്തിക്കും.

കാഞ്ഞിരപ്പള്ളിയിൽ ഡോ. ജയരാജിനെതിരെ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. പിന്നീട് കോൺഗ്രസിലെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ ജോസഫ് വാഴക്കൻ വരികയും കെ ആർ രാജന് സീറ്റ് നിഷേധിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്നതിനായി എൻഎസ്എസിന്റെ മാനവവിഭവശേഷി വകുപ്പ് മേധാവി സ്ഥാനം കെ ആർ രാജൻ രാജിവെച്ചിരുന്നു. കെ ആർ രാജന്റെ രാജി ഇലക്ഷൻ സമയത്ത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ആനകൂട്ടില്‍ കുട്ടി മരിച്ച സംഭവത്തില്‍ കര്‍ശന നടപടി ; വനം മന്ത്രി എ...

0
കോന്നി : ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ്‌ തൂണ്‍ മറിഞ്ഞ്...

ഐ.സി.യുവിൽ എയർ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ

0
ചണ്ഡീഗഡ് :  ഹരിയാന ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി ഐ.സി.യുവിൽ എയർ ഹോസ്റ്റസിനെ...

കാനഡയിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വെടിവയ്പ് ; ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

0
ഒട്ടാവ :  ബസ് കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ ഇന്ത്യൻ വിദ്യാർഥിനി കാനഡയിൽ...

കോന്നി വട്ടക്കാവിൽ മൂന്നിടങ്ങളിൽ മോഷണശ്രമം

0
കോന്നി : കോന്നി വട്ടക്കാവിൽ മൂന്നിടങ്ങളിൽ മോഷണശ്രമം. വീടിന്റെ കതകുകൾ...