സംസ്ഥാനത്ത് കെ-റെയില്‍ സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കെ-റെയില്‍ സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് സൂചന. പ്രതിഷേധക്കാര്‍ക്കെതിരെ കെ-റെയില്‍ സര്‍വേ നടത്തുന്ന ഏജന്‍സികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാര്‍ ജീവനക്കാരെ ആക്രമിക്കുകയും സര്‍വേ ഉപകരണങ്ങള്‍ കേടുവരുത്തുകയും ചെയ്യുന്നുവെന്നുമായിരുന്നു ഏജന്‍സിയുടെ പരാതി. അതേസമയം സംസ്ഥാനവ്യാപകമായി സര്‍വേ നിര്‍ത്തിവെച്ചിട്ടില്ലെന്ന് കെ-റെയില്‍ അറിയിച്ചു.

മാര്‍ച്ച്‌ 31നകം കെ-റെയില്‍ സര്‍വേ നപടികള്‍ പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍വേ നടപടികളില്‍ ഇനി എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കേണ്ടത് കെ-റെയില്‍ അധികൃതരാണ്. കെ-റെയില്‍ സര്‍വേക്കെതിരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാടപ്പള്ളിയിലുണ്ടായ പ്രതിഷേധം പോലീസ് നടപടിയിലേക്കും നീങ്ങിയിരുന്നു. അതേസമയം കെ-റെയില്‍ സമരക്കാരോട് സംയമനം പാലിക്കണമെന്ന് പോലീസുകാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...