റേഷൻ വ്യാപാരികളുടെ കമ്മീഷൻ : ആവശ്യമായ തുക അനുവദിക്കണം – കെആർഇഎഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ തുക 49 ശതമാനമായി ചുരുക്കിയ നടപടി പ്രതിഷേധാർഹമാണ് എന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ റേഷൻ വ്യാപാരികൾക്ക് നൽകി വരുന്ന തുച്ഛമായ കമ്മീഷൻ തുക പകുതിയിൽ താഴെ മാത്രം നൽകാനുള്ള ധനവകുപ്പിന്റെ തീരുമാനം പിൻവലിക്കണം. കമ്മീഷൻ തുക പൂർണമായും നൽകുവാൻ ആവശ്യമായ തുക ധനവകുപ്പ് അനുവദിക്കണം.തുക അനുവദിക്കുന്ന കാര്യത്തിൽ തുടർച്ചയായി ധനവകുപ്പ് എടുക്കുന്ന നിയന്ത്രണങ്ങൾ റേഷൻ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതാണ്.

കമ്മീഷൻ തുക ഇനത്തിൽ പരമാവധി ലഭിക്കുന്ന ഇരുപതിനായിരം രൂപയിൽ നിന്നാണ് കെട്ടിട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുളള ശമ്പളം എന്നിവ നൽകേണ്ടത്.ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾക്ക് മാന്യമായി ജീവിക്കാൻ കഴിയും വിധം മിനിമം വേതനം കാലാനുസൃതമായി വർദ്ധിച്ചു നൽകുന്നതിനു പകരം റേഷൻ വ്യാപാരികളുടെ പ്രതിമാസ കമ്മീഷൻ തുക പൂർണമായും നൽകാതെ വെട്ടി ചുരുക്കുന്നത് അനീതിയാണ്.ആവശ്യമായ തുക അനുവദിച്ച് ഒക്ടോബർ മാസത്തെ കമ്മീഷൻ തുക പൂർണമായും നൽകുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ എന്നിവർ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്തയുടെ സ്ത്രീവിരുദ്ധ പരാമർശം അപലപനീയം : എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം...

സി പി എം നെതിരെ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം ; കണ്ണൂരിൽ എഡ്യൂക്കേഷൻ...

0
ഇരിട്ടി : ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : ‘സിപിഐയെ നേരത്തെ തന്നെ മുന്നണിയിലേക്ക് ക്ഷണിച്ചതാണ്’ ; അടൂര്‍ പ്രകാശ്

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത ചൊല്ലിയുള്ള സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ സിപിഐയെ...

ചേന്തി അനിലിനെ കസ്റ്റഡിയിൽ വേണ്ടെന്ന് പോലീസ് ; വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വീഡിയോ ഫോറൻസിക് പരിശോധനക്ക് അയക്കുമെന്ന്...