കോട്ടയം : ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം പൊതുപ്രവര്‍ത്തകന് യോജിക്കാത്തത് ആണെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ റ്റോബി തൈപ്പറമ്പില്‍. ഭരണകൂടത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് മേല്‍ കൂച്ചുവിലങ്ങു ചാര്‍ത്തിയാല്‍ വിദ്യാര്‍ത്ഥി ജനത ഒന്നടങ്കം പ്രതിഷേധിക്കും.
ബസ് യാത്രയെ ആശ്രയിക്കുന്ന കേരളത്തിലെ അറുപത് ശതമാനത്തിലധികം വരുന്ന വിദ്യാര്‍ത്ഥി സമൂഹം സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ്. അധികാരത്തിന്റെ പൗഢിപേറി വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നത് തികഞ്ഞ മാടമ്പിത്തരം ആണെന്നും ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ല അത് വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ബസ് യാത്ര സൗജന്യമാക്കാന്‍ ഗവണ്‍മെന്‍റ് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.