അദാനി – കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അദാനി-കെ.എസ്.ഇ.ബി കരാറില്‍ വന്‍ അഴിമതിയെന്ന് ചെന്നിത്തല. അദാനിയുമായി കെഎസ്‌ഇബി 25 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു എന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേര്‍ന്നാണ് ഇത്. 8850 കോടി രൂപയുടെ കരാറിലാണ് അദാനിയും കെഎസ്‌ഇബിയും ഒപ്പിട്ടിരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് 2019 ജൂണിലും സെപ്തംബറിലും കേന്ദ്രത്തിന്റെ  സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി ഒപ്പുവെച്ച കരാറാണ് അദാനിയുടെ കച്ചവടത്തിന് സംസ്ഥാനത്ത് വഴിതുറന്നിരിക്കുന്നത്. കൂടിയ വിലയ്ക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാറാണ്. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ എനര്‍ജി ലഭിക്കും. എന്നാല്‍ 2.82 രൂപയ്ക്കാണ് അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത്. ഇതുവഴി അദാനിക്ക് 1000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അദാനിയുമായി ഉണ്ടാക്കിയ കരാര്‍ കാറ്റില്‍ നിന്നുള്ള വൈദ്യതി വാങ്ങുന്നതിനാണ്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയില്‍ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുന്നുവെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റില്‍ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകര്‍ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റില്‍ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു.

പാരമ്പര്യ ഊര്‍ജത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനായി അഞ്ച് ശതമാനം വൈദ്യുതിയെങ്കിലും ഈ ഇനത്തില്‍ വാങ്ങേണ്ടിവരുമെന്നത് നിലനില്‍ക്കുകയാണ്. ഇതിന്റെ  മറവുപിടിച്ചാണ് അദാനിയുമായി കരാര്‍ ഒപ്പിട്ട് കേരളത്തിലെ കോടിക്കണക്കിന് ഉപഭോക്താക്കാളുടെ തലയിലേക്ക് ഈ ഭാരം സര്‍ക്കാര്‍ അടിച്ചേല്പിച്ചിരിക്കുന്നത്. പിണറായി-അദാനി കൂട്ടുകെട്ടിലുണ്ടായ ഈ കരാര്‍ കേരളത്തിലെ ജനങ്ങളുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...