കോഴഞ്ചേരിയില്‍ വൈദ്യുതി ലൈനില്‍ കോവക്ക കൃഷി – റാന്നിയില്‍ പടലും പയറും : മന്ത്രി അറിയാതെ കൃഷിയിറക്കി കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

റാന്നി : വൈദ്യുതി ലൈനിലെ ടച്ച് വെട്ടിന്റെ പേരില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കാതെ നിന്നിരുന്ന കായ്‌ ഫലമുള്ള തെങ്ങുകളും ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന റബ്ബര്‍ മരങ്ങളും നിര്‍ദാക്ഷണ്യം വെട്ടിമാറ്റിയ ജീവനക്കാരുള്ള ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ ഈ ശുഷ്ക്കാന്തി റാന്നിയില്‍ കാണുന്നില്ല. പോസ്റ്റില്‍ പടര്‍ന്നു കയറിയ വള്ളിപടര്‍പ്പുകള്‍ അപകട ഭീഷണിയായിട്ടും നീക്കം ചെയ്യുവാന്‍ ആരും തയ്യാറല്ല. ചുവട്ടില്‍ നിന്നും പടര്‍ന്നു കയറിയ കാടും പടലും വൈദ്യുതി പോസ്റ്റിന്റെ മുകളില്‍വരെ എത്തിയിട്ടും കെ.എസ്.ഇ.ബി ഇത് അറിഞ്ഞ മട്ടില്ല. സമീപത്ത് വളര്‍ന്നു നില്‍ക്കുന്ന കാടും മരച്ചില്ലകളും വെട്ടി മാറ്റിയിട്ടും കാലമേറെയായി. ഇതിന് സമീപത്ത് കൂടിയാണ് ആളുകള്‍ യാത്ര ചെയ്യുന്നതും. റാന്നിയില്‍ മാത്രമല്ല ഈ കാഴ്ച. റാന്നിയില്‍ പടര്‍ന്നു കയറിയത് കാടും പടലുമാണെങ്കില്‍ കോഴഞ്ചേരിയില്‍ പടര്‍ന്നത് കോവല്‍ വള്ളികളാണ്.

വലിയ ജനത്തിരക്കുള്ള കോഴഞ്ചേരി പാലത്തിനോട്‌ ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ പടര്‍ന്നു കയറിയ കോവല്‍ ലൈന്‍ കമ്പികളില്‍ പടര്‍ന്ന് കായ്ച്ച് നില്‍ക്കുന്നതും കാണാം. പഴുത്ത് തുടങ്ങിയ കോവയ്ക്കയും ഈ കൂട്ടത്തിലുണ്ട്. മീറ്ററുകളോളം ദൂരത്തില്‍ പടര്‍ന്ന് കായ്ച്ച് കിടക്കുന്ന കെ.എസ്.ഇ.ബി യുടെ കോവയ്ക്ക കൃഷി യാത്രക്കാരില്‍ വലിയ കൗതുകം സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ പല ഭാഗത്തും കെ.എസ്.ഇ.ബി ടച്ചിംഗ് വെട്ടുകള്‍ പേരിന് മാത്രമായി ഒതുങ്ങിപോവുകയാണ്. ശരിയായ രീതിയില്‍ കാടുകള്‍ നീക്കം ചെയ്യാനോ ടച്ചിംഗ് വെട്ടാനോ കെ.എസ്.ഇ.ബി തയ്യാറാകുന്നില്ല എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...