തിരുവനന്തപുരം : കെഎസ്ഇബിയിലെ വാഹന വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന്റെ പ്രതികാര നടപടിയാണ് പിഴ ചുമത്തല്‍ നോട്ടിസെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. സിപിഐ എം നേതൃത്വത്തോട് ബോര്‍ഡ് മാനേജ്‌മെന്റിന്റെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിപിഐ എമ്മിലും കെഎസ്ഇബി ചെയര്‍മാന്റെ നടപടികളില്‍ അതൃപ്‍തിയുണ്ട്. എംജി സുരേഷ് കുമാറിനെ അനാവശ്യമായി വേട്ടയാടുന്നത് നിര്‍ത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കെഎസ്‌ഇബി ചെയര്‍മാന്‍ എം.ജി സുരേഷ് കുമാറിനോട് പെരുമാറുന്നത് ശത്രുതയോടെയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുകയാണ് വേണ്ടതെന്നും സിഐടിയു വ്യക്തമാക്കിയിരുന്നു. 6,72,560 രൂപ സുരേഷ് കുമാറിനോട് പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കെഎസ്‌ഇബി ബോര്‍ഡ് വാഹനം എം.എം മണിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നപ്പോള്‍ അധികാരപരിധിക്ക് പുറത്തേക്ക് ഉപയോഗിച്ചതിന്റെ പേരില്‍ ആണ് പിഴ.