കുണ്ടറ : കെഎസ്‌ഇബി നടത്തുന്ന ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മാണം പുരോഗമിക്കുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകും. കൊല്ലം-തേനി ദേശീയപാതയോരത്ത് ഇളമ്പള്ളൂരില്‍ കുണ്ടറ പോലീസ് സ്റ്റേഷന് സമീപത്തായി കെഎസ്‌ഇബി ഓഫീസിനോട് ചേര്‍ന്നാണ് ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചു വരുന്ന ഉപയോഗം കണക്കിലെടുത്ത് കേരളമൊട്ടാകെ സ്വന്തം സ്ഥലത്ത് നാല്‍പ്പതോളം ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തത് പ്രകാരമാണ് കുണ്ടറയിലും കെഎസ്‌ഇബി ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ഒരുക്കുന്നത്.
കെഎസ്‌ഇബി നടത്തുന്ന ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നു
RECENT NEWS
Advertisment