Saturday, June 29, 2024 9:33 am

ഉപഭോഗം ഇടിഞ്ഞു ; പ്രതിസന്ധിയിലേക്ക്​ വൈദ്യുതി ബോർഡ്​

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : കോ​വി​ഡ് 19 ​പ്ര​തി​രോ​ധ​ത്തി​​ന്റെ  ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ൺ ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മ​ട​ക്കം ഇ​ല്ലാ​താ​ക്കി​യ​തോ​ടെ വൈ​ദ്യു​തി ബോ​ര്‍ഡ്​ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. ലോ​ക്​​ഡൗ​ണി​ല്‍ വ്യ​വ​സാ​യ-​വാ​ണി​ജ്യ മേഖ​ല കൂ​ട്ട​ത്തോ​ടെ നി​ല​ച്ച​തി​നാ​ല്‍ ദി​വ​സ​വും കോ​ടി​ക​ളു​ടെ വ​രു​മാ​ന ന​ഷ്​​ട​മാ​ണ് വൈ​ദ്യു​തി വ​കു​പ്പി​നു​ണ്ടാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ മൊ​ത്തം ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ 60 ശ​ത​മാ​ന​വും ഗാ​ര്‍ഹി​ക മേ​ഖ​ല​യി​ലാ​ണെ​ങ്കി​ലും മൊ​ത്തം വരുമാനത്തിന്റെ  ഏ​താ​ണ്ട്​ 70 ശ​ത​മാ​നം വാ​ണി​ജ്യ-​വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍നി​ന്നാ​ണ്. കൊ​ടും​ചൂ​ടി​ൽ വൈ​ദ്യു​തി ഉപഭോഗം റെ​ക്കോ​ഡി​ലാ​യി​രി​ക്കെ​യാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ സം​സ്ഥാ​നം വീ​ണ​ത്. പു​റ​മെ​നി​ന്ന്​ കൂ​ടി​യ വി​ല​ന​ൽ​കി വൈ​ദ്യു​തി വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ത്​ ഒ​ഴി​വാ​യ​തി​​ന്റെ  ആ​ശ്വാ​സ​മു​ള്ള​പ്പോ​ൾ​ത​ന്നെ​യാ​ണ്​ വ​രു​മാ​നം 65 ശതമാന​ത്തി​ലേ​ക്ക്​ കൂ​പ്പു​കു​ത്തി​ ആ​ഘാ​ത​മാ​യ​ത്​.

ദി​​വസേ​ന വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ല്‍ 1.8 കോ​ടി യൂ​ണിറ്റിന്റെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 19ന് 85.12 ​ദ​ശ​ല​ക്ഷം യൂണി​റ്റ് വ​രെ ഉ​യ​ര്‍ന്ന വൈ​ദ്യു​തി ഉ​പ​ഭോ​ഗം ജ​ന​ത​ക​ര്‍ഫ്യൂ ദി​വ​സം 69.889 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​ലേ​ക്ക് താ​ഴ്​​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഇ​ത് 75.1569 എ​ത്തി​യെ​ങ്കി​ലും കേ​ന്ദ്രം സ​മ്പൂ​ര്‍ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കു​ത്ത​നെ കു​റ​ഞ്ഞു. ഞായറാ​ഴ്​​ച രാ​വി​ലെ ഏ​ഴി​ന്​ രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്ക​നു​സ​രി​ച്ച്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 67.37 ദ​ശ​ല​ക്ഷം യൂണിറ്റായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ ഫോണ്‍ കേബിളിൽ കുരുങ്ങി വാഹനാപകടം ; ഗുരുതരമായി പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകാതെ...

0
കൊച്ചി: അലക്ഷ്യമായി റോഡില്‍ കിടക്കുന്ന കെ ഫോണ്‍ കേബിള്‍ കാരണം വാഹനാപകടം...

അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്തു ; പിന്നാലെ യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്,...

0
കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചത് ചോദ്യം ചെയ്ത യുവതിയെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം റഷ്യ സന്ദർശിച്ചേക്കും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ആദ്യവാരം റഷ്യ സന്ദർശിച്ചേക്കും....

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി രണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
എ​റ​ണാ​കു​ളം: വി​ല്പ​ന​യ്ക്ക​ത്തി​ച്ച ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​ക്ക​ളെ കൊ​ച്ചി സി​റ്റി ഡാ​ൻ​സ​ഫും പോ​ലീ​സും...