പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ് എൻജിനീയർ ശ്രീതു (32) ബൈക്ക് അപകടത്തിൽ മരിച്ചു. രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം. ചവറ സ്വദേശിയായ ഇവർ സഹോദരന്റെ ബൈക്കിന് പിന്നിലിരുന്ന് പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുന്നവഴി അടൂർ – കൈപ്പട്ടുർ റോഡിൽ ആനന്ദപ്പള്ളിയിൽവെച്ച് തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ അടൂർ താലുക്ക് ആശുപത്രിയിൽ ഉടന്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എക്സൈസ് വകുപ്പില്‍ ജോലിചെയ്യുന്ന സുഭാഷ് ആണ് ഭര്‍ത്താവ്. രണ്ടു കുട്ടികള്‍.