ഇടുക്കിയിൽ പോലീസുകാർക്ക് ഇരട്ട പ്രഹരം ; തീയതി നിശ്ചയിക്കാത്ത സമ്മേളനത്തിന്റെ പേരില്‍ ശമ്പളം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പോലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളന നടത്തിപ്പിനായി ഒരു ദിവസത്തെ ശമ്പളം പിടിച്ചതിൽ പോലീസുകാർക്കിടയിൽ അമർഷം. ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിന്റെ പേരിലാണ് ഒരു ദിവസത്തെ ശമ്പളം പിടിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ ആറ് ദിവസത്തെ ശമ്പളം പിടിച്ചതിന് പുറമെയാണ് ഒരു ദിവസത്തെ വേതനം കൂടി സമ്മേളനത്തിന്റെ പേരില്‍ പിടിച്ചിരിക്കുന്നത്. ഇതോടെ ഇക്കുറി ശമ്പളത്തിൽ ഏഴ് ദിവസത്തെ തുക കുറഞ്ഞു. രണ്ട് തരത്തിൽ പണം കുറഞ്ഞതോടെ കടുത്ത ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് പോലീസുകാർ പറയുന്നു. പ്രതിഷേധമുണ്ടെങ്കിലും പ്രതികാര നടപടി ഭയന്ന് പലരും പരസ്യമായി രംഗത്തെത്തുന്നില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ തുക ഈടാക്കിയതോടെ ശമ്പളത്തിന്റെ നല്ലൊരു ഭാഗമാണ് പോലീസുകാർക്ക് നഷ്ടമായത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രാ ബത്ത ഉൾപ്പടെയുള്ള പല അലവൻസുകളും റദ്ദാക്കിയിരുന്നു. ഭവന വായ്പകൾ അടക്കമുള്ളവയ്ക്ക് മൊറട്ടോറിയം ഉണ്ടെന്ന് അറിയിപ്പ് വന്നെങ്കിലും ഇത്തവണയും പിടുത്തമുണ്ടായി. കടുത്ത സാമ്പത്തിക ഞെരുക്കത്തിലിരിക്കെയാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനത്തിന്റെ പേരിൽ ഒരു ദിവസത്തെ ശമ്പളം പിടിച്ചത്. എക്സ്റ്റേണൽ റിക്കവറി എന്ന പേരിലാണ് ഏപ്രിൽ മാസത്തെ ശമ്പളത്തിൽ നിന്ന് ആയിരം രൂപയിലധികമുള്ള പിടുത്തം. ഡേറ്റ് പോലും നിശ്ചയിച്ചിട്ടില്ലാത്ത സമ്മേളനത്തിനായി എന്തിന് തിടുക്കപ്പെട്ട് ഫണ്ട് പിരിവെന്നാണ് പോലീസുകാരുടെ ചോദ്യം. എന്നാൽ പരസ്യമായി ചോദിക്കാൻ ആവില്ല. ഈ സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കാനാണ് പോലീസുകാരുടെ ശ്രമം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...