തിരുവനന്തപുരം : വകുപ്പുകൾ തമ്മിലുള്ള സഹകരണവും ഏകോപനവുമാണ് ഒരു സർക്കാരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മാത്രമല്ല, തമ്മിൽ കണ്ടാൽ കലഹിക്കുന്ന വകുപ്പുകൾ ഉണ്ടാകുന്നതിലൂടെ വികസനം ഉൾപ്പെടെ എല്ലാ കാര്യങ്ങളും അവതാളത്തിലുമാവും. അടുത്ത കാലത്തെ അനുഭവങ്ങൾ വെച്ചുനോക്കിയാൽ വകുപ്പുകൾ തമ്മിൽ ഏറ്റവും അധികം തമ്മിൽ തല്ലിയത് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തന്നെയാണ്. ഈ തമ്മിലടികളിൽ തന്നെ കേന്ദ്രകഥാപാത്രമായത് കെഎസ്ഇബിയും. ബില്ല് അടക്കാതിരുന്നതിനെ തുടർന്ന് രണ്ട് വകുപ്പുകളും അവരുടെതായ രീതിയിൽ നടപടികൾ സ്വീകരിച്ചിരുന്നു. അതിനിടയിൽ മോട്ടോർ വാഹനവകുപ്പുമായും കെഎസ്ഇബി കൊമ്പുകോർത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ബില്ല് അടക്കാതിരുന്നതിനെ തുടർന്ന് തമ്പാനൂർ കെഎസ്ആർടിസിയുടെ ഫ്യൂസ് ഊരിയാണ് കെഎസ്ഇബി വീണ്ടും വാർത്തകളിൽ കയറിപ്പറ്റിയത്.
സമയപരിധി കഴിഞ്ഞിട്ടും 41,000 രൂപയുടെ ബില്ല് അടയ്ക്കാത്തതിനാലാണ് കെഎസ്ആർടിസി തമ്പാനൂർ ബസ് ടെർമിനലിന്റെ ഫ്യൂസ് ഊരിയത്. അര മണിക്കൂറിനുള്ളിൽ കുടിശിക തുക അടച്ചതിനെത്തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും റിസർവേഷൻ കൗണ്ടർ ഉൾപ്പെടെ പ്രവർത്തിക്കാതായതോടെ ടെർമിനലിന്റെ പ്രവർത്തനം പൂർണമായും താളം തെറ്റി. സർവീസുകൾ വൈകിയത് യാത്രക്കാരെയും വലച്ചു. റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാതായതോടെ ദീർഘദൂര സർവീസുകളുടെയും പണി പാളി. എന്നാൽ കണക്ഷൻ വിഛേദിക്കുന്ന കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു എടിഒയുടെ വിശദീകരണം.
സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം വീർപ്പുമുട്ടിക്കുന്ന മേഖലയാണ് കെഎസ്ആർടിസി. മാത്രവുമല്ല ഇന്നോ നാളെയോ കൈവിട്ടു പോകാം എന്ന തരത്തിലാണ് കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങളും. നേരത്തെ ഇത്തരത്തിൽ ഓരോ സംഭവങ്ങൾ അരങ്ങേറിയപ്പോൾ വകുപ്പുകൾ അവരുടെ ജോലികൾ കൃത്യമായി ചെയ്യുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ വേളയിൽ സർക്കാർ സ്ഥാപനങ്ങൾ തന്നെ പരസ്പരം കടിച്ചുകേറുന്നത് ഏറെ ദോഷം ചെയ്യുമെന്ന ബോധം അധികൃതർക്ക് ഉണ്ടാവേണ്ടതുണ്ട്. അല്ലാതെ പുര കാത്തുമ്പോൾ വാഴ വെട്ടുന്ന സമീപനം ഒരിക്കലും ഗുണം ചെയ്യില്ല.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033