പത്തനംതിട്ട : അവശ്യ സര്‍വീസായ കെ.എസ്.ഇ.ബിയില്‍ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലിടത്തില്‍ എത്തിക്കാന്‍ പത്തനംതിട്ട ഡിപ്പോയില്‍ നിന്നും സൂപ്പര്‍ ഫാസ്റ്റ് ബസ് വിട്ടു നല്‍കി. വിവിധ ഇടങ്ങളില്‍ നിന്നും 28 ഉദ്യോഗസ്ഥരെ കയറ്റി ബസ് ഇന്ന് രാവിലെ ( 18 ) ഏഴു മണിയോടെ കല്‍പറ്റയില്‍ എത്തിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ റോയ് ജേക്കബ് അറിയിച്ചു. എസ്. റസാഖ്, പ്രദീപ് രാജ് എന്നിവരായിരുന്നു ആര്‍ എസ് കെ 657 നമ്പര്‍ ബസിന്റെ ഡ്രൈവര്‍മാര്‍. 17 ന് രാവിലെ 8.15 നാണ് ഇവര്‍ ഉദ്യോഗസ്ഥരുമായി കല്‍പ്പറ്റയ്ക്ക് പുറപ്പെട്ടത്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കല്‍പറ്റയില്‍ എത്തിച്ച് പത്തനംതിട്ട സൂപ്പര്‍ ഫാസ്റ്റ് RSK 657
RECENT NEWS
Advertisment