തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് മാനേജ്മെന്‍റും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാര്‍ ഒപ്പുവെച്ചു. മാസ്റ്റര്‍ സ്കെയിലിന്റെ തുടക്കം 24,400 രൂപയായി അംഗീകരിച്ചു. 30 ശതമാനം ഡി.എയും സംസ്ഥാന സര്‍ക്കാരിലേതുപോലെ 10 ശതമാനം ഫിറ്റ്മെന്‍റും ചേര്‍ത്താകും പുതുക്കിയ ശമ്പളം.
ഏറ്റവും കുറഞ്ഞ വര്‍ധന 2880 രൂപയാണ്. ഏപ്രില്‍ ഒന്നിന് വര്‍ധന നിലവില്‍ വരും. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തിന്റെ മാനവവിഭവ ശേഷി കൂടുതലായി വിനിയോഗിക്കുക, സ്പെഷല്‍ റൂള്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചക്ക് സമിതിയെ ചുമതലപ്പെടുത്തിയതായി ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചു.