ചെങ്ങന്നൂര്‍ : വൈദ്യുതി ബോര്‍ഡില്‍ പണമടയ്ക്കാതെ വെട്ടിപ്പു നടത്തിയ സബ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു. കെ.എസ്.ഇ.ബി ചെങ്ങന്നൂര്‍ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ സബ് എന്‍ജിനീയര്‍ എന്‍.ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മാസം ചെങ്ങന്നൂര്‍ നഗരസഭയിലെ നരേന്ദ്രഭൂഷണ്‍ റോഡിലുള്ള ബഹുനില കെട്ടിടത്തിന് വൈദ്യുത കണക്ഷന്‍ നല്‍കാനെന്ന വ്യാജേനെ സബ് എന്‍ജിനീയര്‍ 50,000 രൂപ ഉപഭോക്താവില്‍ നിന്നു വാങ്ങിയിരുന്നു.
എന്നാല്‍ ഈ തുകയില്‍ നിന്ന് 15,265 രൂപ മാത്രമാണ് കണക്ഷന്‍ ചാര്‍ജ്, സര്‍വീസ് വയറിനുള്ള തുക എന്നീ നിലയില്‍ ബോര്‍ഡില്‍ അടച്ചത്. നരേന്ദ്രഭൂഷന്‍ റോഡില്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ വൈദ്യുതിപോസ്റ്റ് സ്ഥാപിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലധികാരികള്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു സസ്പെന്‍ഷന്‍.