സ്ത്രീധനത്തിന് എതിരായ കെ.എസ്.എഫ്.ഇ പരസ്യചിത്രം ശ്രദ്ധേയമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പെണ്ണിന് പൊന്ന് അലങ്കാരം എന്ന പതിവ് സങ്കല്പത്തെ മാറ്റിയെഴുതിയ കെ എസ് എഫ് ഇ ഗോള്‍ഡ് ലോണ്‍  പരസ്യ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അടക്കം ശ്രദ്ധേയമാകുന്നു. പെണ്ണായാല്‍ പൊന്നു വേണം എന്ന പതിവ് സങ്കല്‍പ്പത്തെ മാറ്റി നിര്‍ത്തി സ്ത്രീക്ക് ആദ്യം വിദ്യാഭ്യാസവും സ്വന്തം ഭാവി ഭദ്രമാക്കാന്‍ ഒരു ജോലിയുമാണ് ആവശ്യം എന്ന സാമൂഹ്യ പ്രസക്തമായ വിഷയമാണ് പരസ്യം പ്രേക്ഷകരോട് പറയുന്നത്. ഒപ്പം സ്ത്രീധനത്തിനെതിരായ ആശയവും മുന്നോട്ട് വെയ്ക്കുന്നു.

ബെന്യാമിന്‍ ആദ്യമായി തിരക്കഥ എഴുതിയ ഈ പരസ്യചിത്രം ബാലസംഘം ജില്ലാ കോഡിനേറ്റര്‍ ജയകൃഷ്ണന്‍ തണ്ണിത്തോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഹേഷ് രാജ് പരസ്യചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. സംസ്ഥാന ചലച്ചത്ര അവാര്‍ഡ് ജേതാവ് പ്രീയങ്ക നായര്‍, നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രശാന്ത് അലക്‌സാണ്ടര്‍, ആക്ഷന്‍ ഹീറോ ബിജു ഫെയിം ജയശ്രീ, വിശാല്‍  തുടങ്ങിയവരാണ് അഭിനേതാക്കള്‍.

നിരവധി പ്രമുഖര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഈ പരസ്യ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. സ്ത്രീധന മരണങ്ങളും പീഡനങ്ങളും നാട്ടില്‍ വര്‍ധിക്കുമ്പോള്‍ ഇത്തരത്തിലൊരു പരസ്യചിത്രം സമൂഹത്തിന് വലിയ സന്ദേശമാണ് നല്‍കുന്നതെന്ന്  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....