പരമാവധി സ്ഥലങ്ങളില്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കും : ധനമന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : പരമാവധി സ്ഥലങ്ങളില്‍ മൈക്രോ ബ്രാഞ്ച് അടക്കമുള്ള കെഎസ്എഫ്ഇ ബ്രാഞ്ചുകള്‍ ആരംഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധന വകുപ്പ് മന്ത്രി അഡ്വ. കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ ഏനാദിമംഗലം ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  മന്ത്രി. വിശ്വാസ്യതക്ക് പകരംവെയ്ക്കാന്‍ കെഎസ്എഫ്ഇയെപ്പോലെ മറ്റൊന്നില്ലെന്നും ജില്ലയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച് കുതിച്ചുചാട്ടം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പൊതുരംഗത്ത് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ചിട്ടിനടക്കും എന്ന ആശയം മുന്നോട്ട് വെച്ചത് കെഎസ്എഫ്ഇയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിട്ടി കമ്പനി എന്ന രീതിയിലാണ് കെഎസ്എഫ്ഇ അറിയപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കെഎസ്എഫ്ഇക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. സര്‍ക്കാരിനും പൊതുമേഖലയ്ക്കും പ്രാധാന്യമുള്ള, സാധാരണക്കാരന്റെ പണം തട്ടിക്കൊണ്ട് പോകില്ലെന്ന് ഉറപ്പുള്ള ധനകാര്യസ്ഥാപനമാണ് കെഎസ്എഫ്ഇ എന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇ ചരിത്രത്തിലെതന്നെ വലിയമുന്നേറ്റമാണ് കഴിഞ്ഞകാലങ്ങളില്‍ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ പറഞ്ഞു. വലിയ ധനകാര്യസ്ഥാപനങ്ങള്‍ പോലും കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുമ്പോള്‍ സംസ്ഥാനത്ത് കെഎസ്എഫ്ഇ 70ഓളം ബ്രാഞ്ചുകള്‍ ആരംഭിക്കുകയും ഇതിലൂടെ 2019-20 കാലഘട്ടത്തില്‍ ഇരട്ടിയോളം ഇടപാടുകളുടെ വര്‍ധനവാണ് കൈവരിച്ചതെന്നും എംഎല്‍എ പറഞ്ഞു.

അടൂര്‍ മദര്‍ തെരേസാ പെയിന്‍ ആന്റ്  പാലിയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.പി. ഉദയഭാനു ചിട്ടിയുടെ ആദ്യ തവണസംഖ്യ കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഭാരവാഹി ഷേര്‍ലി ഷൈബുവില്‍ നിന്ന് ഏറ്റുവാങ്ങി. കെഎസ്എഫ്ഇ ചെയര്‍മാന്‍ ഫീലിപ്പോസ് തോമസ്, കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രമണ്യന്‍, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍,

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മഞ്ചു, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അംഗം ജീന ഷിബു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ഏനാദിമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  കെ.മോഹന്‍കുമാര്‍, ഏനാദിമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ജെ.പ്രകാശ്, കൊടുമണ്‍ വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ടി. ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....