പത്തനംതിട്ട : രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള 1930 ടൺ ഭക്ഷ്യധാന്യം നശിപ്പിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) പ്രതിഷേധ ധര്‍ണ്ണ നടത്തി. പത്തനംതിട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ കെ എസ് കെ റ്റി യു. ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ ടി. മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ, ബേബി ഇ കെ, നെൽസൺ എന്നിവർ സംസാരിച്ചു.
കെ.എസ്.കെ.റ്റി.യു പ്രതിഷേധ ധര്‍ണ്ണ നടത്തി
RECENT NEWS
Advertisment