സ്വന്തം പാര്‍ട്ടിക്കാരെ തഴഞ്ഞ് ആര്‍എസ്‌എസ് ചടങ്ങില്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആര്‍എസ്‌എസ് ചടങ്ങില്‍ പങ്കെടുത്ത് സിപിഎം എംഎല്‍എ ഐഷാ പോറ്റി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സംഘപരിവാര്‍ സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച ചടങ്ങിലാണ് കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റി പങ്കെടുത്തത്. സിപിഐ(എം) പ്രവര്‍ത്തകരുടെ ക്ഷണം നിരസിച്ചാണ് സേവാഭാരതിയുടെ ചടങ്ങില്‍ പങ്കെടുത്തതെന്നും ആരോപണമുണ്ട്.

സേവാഭാരതിയുടെ ഗ്രാമ വൈഭവം ഫലവൃക്ഷ തൈനടീല്‍ യജ്ഞത്തിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്നലെയാണ് ഐഷാപോറ്റി എംഎല്‍എ നിര്‍വ്വഹിച്ചത്. എംഎല്‍എയുടെ വസതിയില്‍ നടന്ന ചങ്ങില്‍ ആരോഗ്യ ഭാരതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വാബ സജീവ്, ആര്‍എസ്‌എസ് ജില്ലാ സംഘചാലക് ആര്‍ ദിവാകരന്‍, സേവാഭാരതി താലൂക്ക് സെക്രട്ടറി എന്‍ സജികുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഐഷാ പോറ്റി എംഎല്‍എ രം​ഗത്തെത്തി. തന്റെ വീട്ടില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി മരം നടുകയായിരുന്നുവെന്ന് ഐഷാ പോറ്റി പ്രതികരിച്ചു. വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് വൃക്ഷത്തൈ നട്ടത്. ഇത് വിവാദമാവുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ നടപടിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഎമ്മും ബിജെപിയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് കൊട്ടാരക്കര. അതുകൊണ്ടുതന്നെ എംഎല്‍എയുടെ നടപടി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷീണം ഉണ്ടാക്കിയെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...