പോലീസ് സ്റ്റേഷന്‍ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കും ഒരേ നിറം വരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകൾക്ക് ഒറ്റനിറം നൽകിയ മാതൃകയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഒരേ നിറം വരുന്നു. 93 ഡിപോകളിലും മെയ് മാസത്തോടെ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഏത് നിറം വേണമെന്ന് തീരുമാനിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ ഗതാഗത മന്ത്രി ആന്റണി രാജു ചുമതലപെടുത്തി. ഈ സാമ്പത്തിക വർഷത്തെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങളിൽ മുഖ്യ പദ്ധതിയാണ് ഡിപ്പോകളുടെ നവീകരണം. അന്താരാഷ്ട്ര ബസ് സ്റ്റേഷനുകളുടെ മാതൃകയിലേക്ക് ഇവയെ ഉയർത്തുകയാണ് ലക്ഷ്യം. ആദ്യ പടിയാണ് ഏകീകൃത നിറം നൽകാനുളള തീരുമാനം.

ഇതോടൊപ്പം യാത്രക്കാർക്ക് ഇരിക്കാൻ പുതിയ കസേര, എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കം നവീകരണത്തിൽ ഉൾപെടുത്തി. എൻക്വയറി സെന്ററുകളും ആധുനികവത്കരിക്കുന്നുണ്ട്. വൃത്തി ഹീനമായ ടോയിലറ്റുകൾ എന്ന നിരന്തര പ്രശ്‌നത്തിനും പരിഹാരമാവുകയാണ്. അഞ്ച് ലക്ഷം രൂപക്ക് വീതം നിർമിച്ച നാല് സ്മാർട്ട് ടോയിലറ്റുകൾ പൊതുജനത്തിന് ഏപ്രിൽ 3 മുതൽ തുറന്നു കൊടുക്കും. സ്മാർട്ട് സിറ്റി പദ്ധതി വഴി 100 കോടി രൂപക്ക് വാങ്ങിയ 113 ഇലക്ട്രിക് ബസുകൾ ഏപ്രിലിൽ എത്തും. സ്വിഫ്റ്റിലേക്ക് വാങ്ങിയ 131 സൂപർ ഫാസ്റ്റ് ബസുകളുടെ ഉദ്ഘാടനം ഏപ്രിൽ 4 ന് മുഖ്യമന്ത്രി നിർവ്വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...

യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ് ; കൊച്ചി-ഫുജൈറ വിമാനം 11 മണിക്കൂർ വൈകും

0
കൊച്ചി: യാത്രക്കാരെ വലപ്പിച്ച് സ്പൈസ് ജെറ്റ്. കൊച്ചി ഫുജൈറ വിമാനം 11...

തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല ; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ...

0
മലപ്പുറം: ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും പലതവണ സർവീസ് ചെയ്തിട്ടും...