യാംബു: യുദ്ധം ദുരിതം വിതയ്ക്കുന്ന യുക്രെയ്ൻ ജനതയ്ക്ക് വീണ്ടും സഹായ ഹസ്തവുമായി സൗദി രംഗത്ത്. രാജ്യത്തെ സഹായപദ്ധതികൾക്ക് കൈതാങ്ങാവാൻ ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന സഹായപദ്ധതികൾക്ക് സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു. സൗദിയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്.റിലീഫ്) സൂപ്പർ വൈസർ ജനറൽ ഡോ. അബ്ദുല്ല അൽ റബീഹും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും തമ്മിൽ 20 ലക്ഷം ഡോളറിന്റെ സഹകരണ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള കൂടിക്കാഴ്ച്ക്കിടെയാണ് കരാർ ധാരണയായത്. യുദ്ധം തകർത്തെറിഞ്ഞ ജനതയെ സേവിക്കുന്നതിനായി യു.എൻ സംഘടനകളുമായും ജീവകാരുണ്യ ഏജൻസികളുമായും നിലവിലെ സഹകരണം തുടരുമെന്നും കെ.എസ്. റിലീഫ് വൃത്തങ്ങൾ വ്യക്തമാക്കി. കെ.എസ്. റിലീഫിന്റെ മെഡിക്കൽ പ്രോജക്ടുകളുടെ ഭാഗമായി ഈ മാസം 23 മുതൽ 29 വരെ പോളണ്ടിലെ റസെസോ നഗരത്തിൽ യുക്രെയിനിയൻ അഭയാർഥികൾക്ക് കൃത്രിമ അവയവങ്ങൾ ഘടിപ്പിക്കുന്നതിനുള്ള ഒരു മെഡിക്കൽ പ്രോജക്ടും ആരംഭിച്ചതായി വക്താവ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1