തിരുവനന്തപുരം : ആര്യനാട് ഈഞ്ചപുരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. സ്‌കൂളിലേയ്ക്ക് കുട്ടികള്‍ പോകുന്ന സമയത്താണ് അപകടം നടന്നത്.
പരുക്ക് പറ്റിയ ആറു പേരില്‍ ഒരാള്‍ മുതിര്‍ന്നയാളാണ്. കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തു നിന്നിരുന്ന കുട്ടികള്‍ക്കാണ് പരിക്ക് പറ്റിയത്. കാത്തിരിപ്പു കേന്ദ്രത്തിലേയ്ക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാത്തിരിപ്പു കേന്ദ്രം പൂര്‍ണായും തകര്‍ന്നു വീണ് കുട്ടികള്‍ അതിനകത്ത് കുടുങ്ങിയാണ് പരിക്ക് പറ്റിയത്. അതു വഴി വന്ന വാഹനങ്ങളില്‍ പരിക്കു പറ്റിയ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.