കാബൂളിലെ സൈനിക ആശുപത്രിയില്‍ ഐഎസ് ആക്രമണം ; 19 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : കാബൂളിലെ സൈനിക ആശുപത്രിയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ഭീകരര്‍ ആശുപത്രിക്ക് നേരെ ആക്രണം നടത്തിയത്. ടെലഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ (ഐഎസ്-കെ) അറിയിച്ചത്.

അഞ്ച് ഐഎസ് ഗ്രൂപ്പുകള്‍ ഒരുമിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. ഐഎസിനെതിരെ താലിബാന്‍ രംഗത്തെത്തി. അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്‍മാരെയുമാണ് ഐഎസ് ലക്ഷ്യം വെക്കുന്നതെന്ന് താലിബാന്‍ വക്താവ് സബീനുല്ല മുജാഹിദ് പറഞ്ഞു. 15 മിനിറ്റിനുള്ളില്‍ ഐഎസ് ആക്രമണത്തെ താലിബാന്‍ സൈന്യം തുരത്തിയെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ സൈന്യം ഹെലികോപ്ടറിലെത്തി ആശുപത്രി മേല്‍ക്കുരയില്‍ ഇറങ്ങിയായിരുന്നു ഓപറേഷന്‍. ആശുപത്രി കവാടത്തില്‍ ചാവേര്‍ ആക്രമണവും ആശുപത്രിക്കുള്ളില്‍ തോക്കുധാരികളുടെ ആക്രമണവുമാണ് നടന്നത്. 19 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് പേരുവെളിപ്പെടുത്താത്ത ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം രണ്ട് താലിബാന്‍ സൈനികരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ഐഎസ് ആക്രമണം തുടരുകയാണ്. അഫ്ഗാനിലെ ഷിയാ പള്ളികള്‍ക്കുനേരെ നിരന്തര ആക്രമണങ്ങളുണ്ടായതിന് പിന്നാലെയാണ് ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...