തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേര്‍ക്ക് പരുക്ക്. വെടിവച്ചാന്‍കോവില്‍ പാരൂര്‍ക്കുഴിയില്‍ ആണ് സംഭവം. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 22 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി 10 പേർക്ക് പരുക്ക്
RECENT NEWS
Advertisment