ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതില്‍ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. ശുചിമുറിയില്ലാത്തതിനാല്‍ ഭര്‍ത്താവ് കാര്‍ത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെയാണ് 27കാരിയായ രമ്യ ജീവനൊടുക്കിയത്. കടലൂര്‍ ജില്ലയിലെ അരിസിപെരിയന്‍കുപ്പം ഗ്രാമത്തില്‍നിന്നുള്ള രമ്യയും കാര്‍ത്തികേയനും ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് വിവാഹിതരായത്. വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു രമ്യ. ഭര്‍തൃഗൃഹത്തില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹ ശേഷവും സ്വന്തം വീട്ടില്‍ തന്നെയാണ് രമ്യ താമസിച്ചിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുചിമുറി സംവിധാനമുള്ള വീട് വേണമെന്ന രമ്യയുടെ ആവശ്യം ഭര്‍ത്താവുമായി വഴക്കിന് കാരണമായിരുന്നതായും പറയപ്പെടുന്നു. തിങ്കളാഴ്ചയാണ് രമ്യയെ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അമ്മ കണ്ടെത്തിയത്. ഉടന്‍തന്നെ കടലൂര്‍ ആശുപത്രിയില്‍ എത്തിച്ച രമ്യയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്മെര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രമ്യയുടെ അമ്മ മഞ്ജുള നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...