Tuesday, April 22, 2025 6:51 pm

പെൻഷനിലും അടിതെറ്റി കെഎസ്ആര്‍ടിസി ; ഇതുവരെ നാല് ആത്മഹത്യകൾ, റിപ്പോർട്ടുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ സര്‍ക്കാര്‍ നേരിട്ടത് രണ്ടു വര്‍ഷത്തിനിടെ 15 കോടതിയലക്ഷ്യ നടപടികള്‍. പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്. സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ പലിശ ഇനത്തില്‍ മാത്രം ചെലവഴിച്ചത് മുന്നൂറ് കോടിയോളം രൂപയാണ്. ശമ്പളകാര്യത്തില്‍ മാത്രമല്ല, പെന്‍ഷന്‍ വിതരണത്തിലും താളംതെറ്റി ഓടുകയാണ് കെഎസ്ആര്‍ടിസി. പലമാസങ്ങളിലും പ്രതിസന്ധികളുടെ ആവര്‍ത്തനം. 1984 മുതലാണ് കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ തുടങ്ങിയത്. അടുത്തകാലത്തായി വിതരണം പലകുറി മുടങ്ങി. നാല്‍പ്പത്തി മൂവായിരത്തിലധികം പേരാണ് പെന്‍ഷന്‍ വാങ്ങുന്നത്.

പ്രതിമാസം 72 കോടി വരെയാണ് ഈ ഇനത്തില്‍ കണ്ടത്തേണ്ടത്. 2017 ല്‍ പ്രതിസന്ധി രൂക്ഷമായതോടെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കുകളുടെ സഹായം തേടി. മാസാദ്യം നല്‍കുന്ന പെന്‍ഷന്‍ ജീവനക്കാര്‍ക്ക് സഹകരണസംഘങ്ങള്‍ വഴിയും, ബാങ്കുകള്‍ക്കുള്ള തിരച്ചടവ് പലിശസഹിതം സര്‍ക്കാരും എന്ന വ്യവസ്ഥ വന്നു. പ്രതിമാസം നാലരക്കോടിയിലധികം രൂപയാണ് പലിശ നല്‍കിവന്നത്. മൂന്നുമാസം സര്‍ക്കാര്‍ തിരിച്ചടവ് മുടക്കിയതോടെ രണ്ടുമാസത്തെ പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകളും നിര്‍ത്തി. പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ പ്രതിസന്ധിയിലായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി തൂമ്പാകുളത്ത് നിന്നും നാടൻതോക്കും തിരകളും പിടികൂടി

0
കോന്നി : തേക്കുതോട് തൂമ്പാകുളത്ത് ആലയുടെ സമീപത്ത് നിന്ന് നാടൻ തോക്കും...

റെയിൽവേ സ്റ്റേഷനുകളില്‍ പാർക്കിംഗ് ഫീസ്‌ കുത്തനെ കൂട്ടി : മിക്ക സ്റ്റേഷനുകളിലും അടിസ്ഥാന സൌകര്യങ്ങളില്ല

0
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ പാർക്കിംഗ് ഫീസ്‌ കുത്തനെ ഉയര്‍ത്താന്‍...

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ നടപടി താക്കീതിലൊതുക്കി സിനിമാ സംഘടനകൾ

0
കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ നടപടി താക്കീതിലൊതുക്കി സിനിമാ സംഘടനകൾ. ഫെഫ്ക...

പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

0
മലപ്പുറം: പൊന്നാനി മീൻതെരുവിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ...