കാട്ടാക്കട മര്‍ദനം : ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചെന്ന്‌ കെ.എസ്‌.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാട്ടാക്കടയില്‍ പെണ്‍കുട്ടിയുടെ മുന്നില്‍വെച്ച് അച്ഛനെ മര്‍ദിച്ച കേസില്‍ ജീവനക്കാര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി കെ.എസ്‌.ആര്‍.ടി.സി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സസ്പെന്‍ഷന്‍ ഉള്‍പ്പെടെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട്. നാല് പ്രതികള്‍ക്കെതിരെയുള്ള എഫ്‌ഐആറിന്റെ പകര്‍പ്പ്, പെണ്‍കുട്ടിയുടെയും അച്ഛന്റെയും സുഹൃത്തിന്റെയും മൊഴിപ്പകര്‍പ്പ്, നാലുപേരുടെയും സസ്പെന്‍ഷന്‍ ഓര്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് കൈമാറിയത്.

ഒളിവിലായതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്യാനാകാത്തതെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സര്‍ക്കാര്‍ വിശദീകരിച്ചു. മര്‍ദനദൃശ്യം പകര്‍ത്തിയയാള്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ അയാളെ മറ്റൊരു യൂണിറ്റില്‍ നിയമിച്ചു. മര്‍ദനമേറ്റയാളെയും മകളെയും ഫോണില്‍ വിളിച്ച്‌ കെഎസ്‌ആര്‍ടിസി എംഡി ക്ഷമ ചോദിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....