തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് ബിഎംഎസ് പട്ടിണിമാര്‍ച്ച് നടത്തും. കെഎസ്‌ടിഇ സംഘിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരും ബന്ധുക്കളും പങ്കെടുക്കും. പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ച് ബിഎംഎസ് സംസ്‌ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്‌ണന്‍ ഉണ്ണിത്താന്‍ ഉല്‍ഘാടനം ചെയ്യും.
ജൂലൈ 20 ആയിട്ടും ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇത്തവണ ശമ്പളം നല്‍കാന്‍ 65 കോടി രൂപയുടെ സഹായം വേണമെന്നാണ് ആവശ്യം. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അഭ്യര്‍ഥന ധനവകുപ്പ് നിരസിച്ചിരുന്നു.