Sunday, July 21, 2024 12:30 am

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ നടത്തുന്ന പരിഷ്കാരങ്ങൾ ഫലം കാണുന്നു. ചെലവ് ചുരുക്കി മികച്ച വരുമാനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന കെഎസ്ആർടിസി ഏപ്രിൽ മാസം ഇതുവരെയുള്ള കളക്ഷനിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ ഏപ്രിൽ 15ന് മാത്രം കെഎസ്ആർടിസിക്ക് വരുമാനം 8.57 കോടി രൂപയാണ്. ഏപ്രിൽ മാസ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോഡ് കളക്ഷൻ ആണ് കൈവരിച്ചത്. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്.

4324 ബസ്സുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസ്സുകളിൽ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ. 14.36 ലക്ഷം കി.മി. ഓപ്പറേറ്റ് ചെയ്തപ്പോൾ പ്രതി കിലോമീറ്ററിന് 59.70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലും ആണ് വരുമാനം. 24-04-2023 ൽ തിങ്കളാഴ്ച്ച 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസ്സുകൾ ഓടിച്ചതിൽ 4200 ബസ്സുകളിൽ നിന്നുമാണ് ഇത്രയും വരുമാനം ലഭിച്ചത്. ഇത് 14.42 ലക്ഷം കിലോമീറ്റർ ഓടിച്ചതിൽ പ്രതി കിലോമീറ്ററിന് 57.55 രൂപയും പ്രതി ബസ്സിന് 19764 രൂപയും ആണ് ലഭിച്ചിരുന്നത്. ഗതാഗത മന്ത്രിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഒറ്റപ്പെട്ട സർവീസുകൾ, ആദിവാസി മേഖല, തോട്ടം മേഖല, വിദ്യാർഥി കൺസഷൻ റൂട്ടുകൾ എന്നിവ ഒഴികെ വരുമാനം കുറഞ്ഞ ഡെഡ് ട്രിപ്പുകളും ആളില്ലാത്ത ഉച്ചസമയത്തെ ട്രിപ്പുകളും സ്റ്റേ സർവീസ് ആയപ്പോൾ ഒഴിവായ ഡെഡ് കിലോമീറ്ററും ഒഴിവാക്കിയതിൽ നിന്നും ലഭ്യമായ കിലോമീറ്ററിന് ഏതാണ്ട് തുല്യമായി ജനോപകാരപ്രദമായി വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർദ്ധിക്കാതെ നേട്ടം ഉണ്ടാക്കിയത്.

തുടർച്ചയായ വന്ന അവധി ദിവസങ്ങളിൽ കോൺവോയ് ഒഴിവാക്കി ആവശ്യം പരിശോധിച്ച് മാത്രം കൃത്യയോടെ ചെലവ് ചുരുക്കി ഓർഡിനറി സർവീസുകൾ അയക്കുകയും എന്നാൽ തിരക്കേറിയ ഇൻർസ്റ്റേറ്റ് /ഇൻസ്റ്റേറ്റ് ദീർഘദൂര ബസ്സുകൾ മുൻകൂട്ടി യൂണിറ്റുകൾക്ക് ടാർജറ്റ് റൂട്ടുകൾ, സർവീസുകൾ എന്നിവ ചരിത്രത്തിൽ ആദ്യമായി ഓരോ യൂണിറ്റിനും ചീഫ് ഓഫീസിൽ നിന്നും തന്നെ നേരിട്ട് പ്ലാൻ ചെയ്ത് നൽകി അധികമായി തിരക്കനുസരിച്ച് സർവീസുകൾ ക്രമീകരിക്കുവാനും കഴിഞ്ഞത് നേട്ടമായി ഇത്തരത്തിൽ ഏതാണ്ട് 140 സർവീസുകളാണ് അധികമായി സംസ്ഥാനത്തിനത്ത് ക്രമീകരിച്ചത്. ഇത് കൂടാതെ അന്തർ സംസ്ഥാന റൂട്ടുകളിലും മേടമാസ പൂജക്ക് ശബരിമലക്കും സർവിസുകൾ ചെലവ് അധികരിക്കാതെ ക്രമീകരിക്കുകയുണ്ടായി. ഇതെല്ലാം കൃത്യമായും സമയ ബന്ധിതമായും നടപ്പാക്കുവാൻ കഴിഞ്ഞത് ഓപ്പറേറ്റിംഗ് ജീവനക്കാരായ കണ്ടക്ടർമാരും ഡ്രൈവർമാരും കാണിച്ച താത്പര്യവും ഓഫീസർമാരും സൂപ്പർ വൈസർമാരും പ്രകടിപ്പിച്ച മികവും പ്രശംസനീയമായ അത്യധ്വാനവുമാണെന്ന് കെഎസ്ആർടിസി ചെയർമാൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇൻസ്റ്റാഗ്രാമിലെ കൂട്ടുകാരൻ പറഞ്ഞ എഐ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു, പോയത് 2 കോടി...

0
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍...

അവകാശവാദങ്ങളൊക്കെ തുറന്ന കത്തിലാക്കിയത് നന്നായി ; മന്ത്രി എം.ബി രാജേഷിന് മറുപടിയുമായി വി ഡി...

0
തിരുവനന്തപുരം : മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് തദ്ദേശ മന്ത്രി എം ബി...

അര്‍ജുൻ രക്ഷാദൗത്യം : ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട്...

0
തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി...

ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം : ഡോ. പ്രകാശ് പി തോമസ്

0
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...