തിരുവനന്തപുരം : നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസ് മറിഞ്ഞ് 22 യാത്രക്കാർക്ക് പരിക്കേറ്റു. കടമ്പാട്ട്കോണം എത്തിയപ്പോൾ ബസ്സ് നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.
നെടുമങ്ങാട് ഡിപ്പോയുടെ AT 361 FP ബസാണ് മറിഞ്ഞത്. തിരുവനന്തപുരം നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.